ബാര്‍ കോഴ; കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രിമാര്‍ കൈപ്പറ്റിയ കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജനാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ കോഴ വാങ്ങിയിട്ടുണ്ടെന്നും ഈ പണം മന്ത്രിമാരില്‍ നിന്നും കണ്ടുകെട്ടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നുമാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel