തിരുവനന്തപുരം സായിയില്‍ കായികതാരത്തിന്റെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: ആലപ്പുഴയ്ക്ക് പുറമേ തിരുവനന്തപുരം സായിയിലും ആത്മഹത്യാശ്രമം. തിരുവനന്തപുരം എല്‍എന്‍സിപിഇയിലെ കായികതാരം ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിദ്യാര്‍ത്ഥിയെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാവിലെയാണ് കയ്യില്‍ മുറിവുമായി ഇരുപത്തിനാലുകാരനായ കായികതാരത്തെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പരുക്ക് ഗുരുതരമല്ലെന്ന് കണ്ട് കുട്ടിക്ക് മാനസിക പ്രശ്‌നമുണ്ടോ എന്നറിയാന്‍ സൈക്യാട്രി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഇവര്‍ സൈക്യാട്രിയില്‍ ചികിത്സ തേടിയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here