ഏഴുവര്‍ഷം ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന മീന്‍മുള്ള് പുറത്തെടുത്തു

കൊച്ചി: ഏഴ് വര്‍ഷം ഒരാളുടെ ശ്വാസകോശത്തില്‍ തങ്ങിയിരുന്ന മീന്‍മുള്ള് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അപൂര്‍വ ശസ്ത്രക്രിയയിലൂടെ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മുള്ള് പുറത്തെടുത്തത്. 37കാരനായ ഒമാനി സൈനികന്റെ ശ്വാസകോശത്തില്‍ നിന്നാണ് ഒന്നര സെന്റീമീറ്റര്‍ നീളമുള്ള മീന്‍മുള്ള് പുറത്തെടുത്തത്. വലതു ശ്വാസകോശത്തിന്റെ താഴ് ഭാഗത്തായി കുരുങ്ങിക്കിടക്കുകയായിരുന്നു മീന്‍മുള്ള്.

37 വയസ്സുള്ള ഇദ്ദേഹം ഏതാനും വര്‍ഷങ്ങളായി ന്യൂമോണിയ ബാധിതനായിരുന്നു. ഇടയ്ക്ക് അസുഖം വരുമ്പോള്‍ മരുന്ന് കഴിച്ച് അസുഖം മാറ്റും. എന്നാല്‍, തുടര്‍ച്ചയായി ന്യൂമോണിയ വരാന്‍ തുടങ്ങിയതോടെ ഇദ്ദേഹം പല ആശുപത്രികളിലും സന്ദര്‍ശിച്ചു. എന്നാല്‍ ആര്‍ക്കും രോഗകാരണം കണ്ടെത്താനായില്ല. അങ്ങനെയാണ് ഒടുവില്‍ ഇദ്ദേഹം കൊച്ചിയിലേക്ക് വിമാനം കയറിയത്.

ശരീരത്തില്‍ പഴുപ്പ് കയറിയിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത് ജീവന് ഏറെ ഭീഷണി സൃഷ്ടിച്ചിരുന്നു. സാധാരണയായി ഇത്തരത്തില്‍ കുട്ടികളുടെ ശ്വാസകോശത്തില്‍ ഇത്തരത്തില്‍ മീന്‍മുള്ള് കുടുങ്ങിക്കിടക്കാറുണ്ട്. എന്നാല്‍ മുതിര്‍ന്നവരുടെ ഉള്ളില്‍ സാധാരണയല്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News