അപായച്ചങ്ങല പിന്‍വലിക്കില്ലെന്ന് റെയില്‍വെ; ദുരുപയോഗത്തിനെതിരെ ബോധവത്കരണം നടത്തും

ദില്ലി: ട്രെയിനുകളിലെ അപായച്ചങ്ങല പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വെ പിന്‍വാങ്ങി. അപായച്ചങ്ങല പിന്‍വലിക്കില്ലെന്ന് റെയില്‍വെ വ്യക്തമാക്കി. ചങ്ങല ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യാത്രക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്ന് റെയില്‍വെ വ്യക്തമാക്കി. അപായച്ചങ്ങല ഒഴിവാക്കാന്‍ റെയില്‍വെ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അപായച്ചങ്ങല ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചതായി റെയില്‍വെ വക്താവ് അറിയിച്ചു. എന്നാലും ചങ്ങല ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി. ചങ്ങല പിന്‍വലിക്കുന്നത് പല സംസ്ഥാനങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം റെയില്‍വെ പിന്‍വലിച്ചത്.

ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് ഉത്തര്‍പ്രദേശ്, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. ട്രെയിന്‍ വൈകി ഓടല്‍, റെയില്‍വേക്കുണ്ടാകുന്ന നഷ്ടം ഇവയൊക്കെയായിരുന്നു അത്. പല ദുഷ്ടപ്രവൃത്തികള്‍ക്കും ചങ്ങല വലിക്കുന്നത് കാരണമാകുന്നതായും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ചങ്ങല ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ചങ്ങലയ്ക്ക് പകരം ട്രെയിന്‍ കോച്ചുകളില്‍ ലോക്കോ പൈലറ്റിന്റെ നമ്പര്‍ പതിപ്പിക്കാനും മൊബൈല്‍ വഴി ബന്ധപ്പെട്ട് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടാനുമായിരുന്നു പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News