ബാര്‍ കോഴ: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള സുനില്‍കുമാറിന്റെ ഹര്‍ജി തള്ളി

കൊച്ചി: ബാര്‍കോഴക്കേസില്‍ സ്വതന്ത്ര് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വി എസ് സുനില്‍കുമാര്‍ എംഎല്‍എയുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഈ സാഹചര്യത്തില്‍ കേസില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നു കാട്ടിയാണ് സുനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.

വിജിലന്‍സിന്റെ തുടര്‍ നടപടികള്‍ പരിശോധിച്ചശേഷം പരാതിയുണ്ടെങ്കില്‍ ഹര്‍ജിക്കാരന് വീണ്ടും സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സുനില്‍കുമാര്‍ ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാന രഹിതമായ ആശങ്കമാത്രമാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News