പട്ടാപ്പകല്‍ കത്തികാട്ടി 17 ലക്ഷം രൂപ കവര്‍ന്നു; പ്രതികളുടെ ദൃശ്യം സിസിടിവിയില്‍

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ പട്ടാപ്പകല്‍ കത്തികാട്ടി 17 ലക്ഷം രൂപ കവര്‍ന്നു. മൂന്നുപേരടങ്ങുന്ന സംഘമാണ് കൊള്ള നടത്തിയത്. പ്രദേശത്ത്സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. പോലീസ് കേസന്വേഷണമാരംഭിച്ചു.

രാജ്‌കോട്ടിലെ ഒരു ധനകാര്യസ്ഥാപനത്തിലെ തൊഴിലാളിയായ സുനില്‍ ലാല്‍വാനിയില്‍നിന്നുമാണ് പണം തട്ടിയെടുത്തത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും സഹപ്രവര്‍ത്തകനോടൊപ്പം 17 ലക്ഷം രൂപ കൊണ്ടുവരുംവഴിയാണ് ബൈക്കില്‍വന്ന മൂവര്‍ സംഘം സുനിലിനെ കത്തികാട്ടി തട്ടിയെടുത്ത്. തടയുവാന്‍ ശ്രമിച്ച സുനിലിനെ മൂവര്‍സംഘത്തിലൊരാള്‍ അടിക്കുന്ന ദൃശ്യവും സിസിടിവി ദൃശ്യങ്ങളില്‍ പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലില്‍ സുനിലിന്റെ ഇടതു കൈ ഒടിഞ്ഞിട്ടുണ്ടെന്ന്് പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here