മെസഞ്ചർ ഡൗൺലോഡിംഗ് നൂറു കോടി കവിഞ്ഞു

ഫേസ്ബുക്ക് മെസഞ്ചർ ആൻഡ്രോയിഡ് പതിപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം നൂറു കോടി കവിഞ്ഞു. നൂറുകോടി ഡൗൺലോഡ് ക്ലബിൽ ഇടംനേടിയതിൽ ഉപയോക്താക്കളോട് മെസഞ്ചർ ടീം തലവൻ ഡേവിഡ് മർകോസ് ഓൺലൈൻ വഴി നന്ദി രേഖപ്പെടുത്തി.

സ്വന്തം മെസേജിംഗ് ആപ്പായ വാട്‌സ് ആപ്പിന് പാരയായി മാറിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ മെസഞ്ചർ ആപ്പ്. വാട്‌സ് ആപ്പ് നേരത്തെ തന്നെ നൂറു കോടിയുടെ എസ്‌ക്ലൂസീവ് ക്ലബിൽ ഇടം പിടിച്ചിരുന്നു. ഗൂഗിൾ സെർച്ച്, മാപ്പ്‌സ്, ജിമെയിൽ, യുട്യൂബ് എന്നിവയാണ് എസ്‌ക്ലൂസീവ് ക്ലബിലെ മറ്റ് അംഗങ്ങൾ.

ഫേസ്ബുക്കിന്റെ ഒഫീഷ്യൽ ആപ്പിൽ നിന്നും ചാറ്റിംഗ് സുഗമമാക്കാനായി കഴിഞ്ഞ വർഷമാണ് മെസഞ്ചറിനെ കമ്പനി വേർപ്പെടുത്തിയത്. ഈ തീരുമാനത്തിൽ പലരും തുടക്കത്തിൽ സംതൃപ്തരായിരുന്നില്ലെന്നും എന്നാൽ പിന്നീട് നടത്തിയ സർവ്വേയിൽ അവർ സംതൃപ്തി രേഖപ്പെടുത്തിയെന്നും ഫേസ്ബുക്ക് വക്താവിനെ ഉദ്ദരിച്ച് ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ മാസത്തിൽ വീഡിയോ കോളിംഗ് സൗകര്യവും കമ്പനി ഒരുക്കിയിരുന്നു. രണ്ട് വർഷത്തേക്ക് സൗജന്യമായും അതിന് ശേഷം ചെറിയതുകയും വീഡിയോ കോളിംഗിന് കമ്പനിക്ക് നൽകേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here