ബാലിക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഭൂവുടമ അറസ്റ്റില്‍

ദില്ലി: പതിമൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി മരിച്ച കേസില്‍ ഭൂവുടമ അറസ്റ്റില്‍. ദില്ലിയിലെ ഉസ്മാന്‍പൂര്‍ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പ്രദേശത്തെ ഭൂവുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പ്രദേശത്തെ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്നും പതിവായി അപമാനിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പലരും ഭയം മൂലം പരാതിപ്പെടാന്‍ മടിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടതായി വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News