സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

തിരുവനന്തപുരം: നാളെ സംസ്ഥാനത്തു നടത്താനിരുന്ന ബസ് സമരവും ജൂലൈ ഒന്നുമുതലുള്ള അനിശ്ചിതകാല സമരവും പിന്‍വലിച്ചു. തിരുവനന്തപുരത്ത് ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ ക്ലാസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുക്കുന്നതിനെതിരെയാണ് ബസ് സമരം പ്രഖ്യാപിച്ചിരുന്നത്.

ദേശസാല്‍കൃത റൂട്ടുകളില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ പെര്‍മിറ്റ് കഴിയുന്ന മുറയ്ക്ക് ഏറ്റെടുക്കാനായിരുന്നു കെഎസ്ആര്‍ടിസിയുടെ തീരുമാനം. ഇതനുസരിച്ച് 31 റൂട്ടുകളിലെ 12000ഓളം സ്വാകര്യ ബസുകളുടെ പെര്‍മിറ്റ് കാലാവധിയാണ് അടുത്ത ദിവസങ്ങളില്‍ അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News