നുണക്കഥകൾ പ്രചരിപ്പിച്ചു; പിആർ കമ്പനിക്കെതിരെ കങ്കണയുടെ വക്കീൽ നോട്ടീസ്

മുംബൈ: തന്നെ കുറിച്ച് നുണക്കഥകൾ പ്രചരിപ്പിച്ച പിആർ കമ്പനിക്കെതിരെ നിയമനടപടിയുമായി ബോളിവുഡ് താരം കങ്കണാ റണാവത്ത്. തെറ്റായതും മോശം വാർത്തകളും മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ കങ്കണ രംഗത്തെത്തിയത്. മൂന്ന് മാസം മുൻപ് വരെ കങ്കണയുടെ പിആർ ജോലികൾ ചെയ്തിരുന്ന കമ്പനിയാണിത്.

കങ്കണയുടെ സൽപ്പേരിനെയും ഇമേജിനെയും ബാധിക്കുന്ന കഥകളാണ് കമ്പനി പ്രചരിപ്പിച്ചതെന്ന് താരത്തിന്റെ അഭിഭാഷകൻ പറയുന്നു. പ്രചരണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ കമ്പനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അഭിഭാഷകൻ മുഖേന അയച്ച നോട്ടീസിൽ താരം വ്യക്തമാക്കി. ഏജൻസിക്ക് രണ്ട് തവണ താക്കീത് നൽകിയിരുന്നുവെന്നും എന്നാൽ നുണപ്രചരണം തുടർന്നത് കൊണ്ടാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

തനു വെഡ്‌സ് മനു റിട്ടേൺസിന്റെ വിജയത്തിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്ന് കങ്കണയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചിത്രം നൂറു കോടി ക്ലബിൽ ഇടം നേടിയതിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം മുംബൈയിൽ സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News