കൈവെട്ട് കേസ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ; ശിക്ഷ കുറഞ്ഞതും വെറുതെ വിട്ടതും നിയമവിരുദ്ധമെന്നും എൻഐഎ

കൊച്ചി: കൈവെട്ട് കേസിൽ വിചാരണക്കോടതി വിധിക്കെതിരെ എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ നിന്ന് ഒഴിവാക്കപ്പെട്ട ആറുപ്രതികളും ശിക്ഷിക്കപ്പെട്ട 13 പ്രതികളുമടക്കം 19 പ്രതികളുടെ കാര്യത്തിലാണ് എൻഐഎ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശിക്ഷാവിധി കുറഞ്ഞതും ആറു പേരെ വെറുതെ വിട്ട വിധി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് എൻഐഎ അപ്പീൽ സമർപ്പിച്ചത്. വിചാരണകോടതി വിധി റദ്ദാക്കി, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും എൻഐഎ ആവശ്യപ്പെട്ടു.

പ്രതികളെ ഒളിപ്പിച്ചവർക്ക് രണ്ടു കൊല്ലമായിരുന്നു തടവ് വിധിച്ചിരുന്നത്. എന്നാൽ, കേസിലെ പ്രതികളെ ഒളിപ്പിച്ചവരെ തീവ്രവാദികളെ ഒളിപ്പിച്ചു എന്ന കുറ്റം ചുമത്തി 10 വർഷം തടവുശിക്ഷ നൽകണമെന്നാണ് എൻഐഎ ആവശ്യം. സ്‌ഫോടകവസ്തു കൈവശം വെച്ചവർക്ക് രണ്ടു വർഷം തടവാണ് നൽകിയിരിക്കുന്നത്. എന്നാൽ, ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ഈ കുറ്റത്തിന് പത്തുവർഷം തടവാണ് ശിക്ഷയെന്നും എൻഐഎ അപ്പീലിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News