ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ ദ്രാവകത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ കണ്ടെത്തി

കാലിഫോര്‍ണിയ: ചലിക്കാനാകുന്ന ദ്രാവകത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എന്ന പുതിയ സാങ്കേതികവിദ്യ ഇന്ത്യന്‍ വംശജന്‍ കണ്ടെത്തി. സാന്‍ഫോഡ് യൂണിവേസിറ്റിയിലെ ബയോഎഞ്ചിനിയറങ് പ്രൊഫസര്‍ മനു പ്രകാശ് എന്ന ശാസ്ത്രജ്ഞനാണ് പുതിയ കണ്ടെത്തലിനു പിന്നില്‍.

പത്ത് വര്‍ഷത്തെ ശ്രമത്തിന്റെ ഫലമായാണ് ഈ കംപ്യൂട്ടര്‍ കണ്ടെത്തിയിരിക്കുന്നത്. ബിരുദവിദ്യാര്‍ത്ഥിയായിരിക്കെയാണ് ചലിക്കുന്ന ദ്രാവകത്താല്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എന്ന ആശയം മനുവിന് ലഭിക്കുന്നത്.

പൂര്‍ണ്ണമായും ദ്രാവകത്തിന്റെ സഹായത്തോടെയായാരിക്കും ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. ദ്രാവകത്തിന്റെ സഞ്ചാരവഴികള്‍ക്കനുസരിച്ചായിരിക്കും കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രോണിക് ട്രാന്‍സിസ്റ്റര്‍ പ്രവര്‍ത്തിക്കുന്നതിന് തുല്ല്യമായാണ് പുതിയ കംപ്യൂട്ടറും പ്രവര്‍ത്തിക്കുന്നതെന്നാണ് മനു പ്രകാശ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here