ഷാഹിദ് കപൂറിന്റെ വിവാഹം ഡൽഹിയിൽ; ബാച്ച്‌ലർ പാർട്ടി ഗ്രീസിൽ

ബോളിവുഡ് ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂർ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാച്ച്‌ലർ പാർട്ടി ഗ്രീസിൽ. ഈ മാസം അവസാനമാണ് സുഹൃത്തുകൾക്കായി ഗ്രീസിൽ പാർട്ടി സംഘടിപ്പിക്കുന്നത്. വിവാഹം ജൂലൈ രണ്ടാമത്തെ ആഴ്ച്ച നടക്കുമെന്നാണ് ഷാഹിദിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

ഡൽഹി സ്വദേശിനിയായ മിര രജ്പുത്തുമായി മേയ് മാസത്തിലാണ് ഷാഹിദിന്റെ വിവാഹം നിശ്ചയിച്ചത്. വിവാഹ വാർത്ത സോഷ്യൽമീഡിയ വഴി ഷാഹിദ് തന്നെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ വിവാഹം സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ഷാഹിദ് പുറത്തുവിട്ടിരുന്നില്ല. വിവാഹം തന്റെ വ്യക്തിപരമായ കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമയമാകുമ്പോൾ എല്ലാം അറിയിക്കുമെന്നും ഷാഹിദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News