റേഞ്ച് റോവർ അപകടം ദുശ്ശകുനം; നസ്രിയയുടെ സഞ്ചാരം ഇനി പുതിയ ബെൻസിൽ

കൊച്ചി: തിരുവനന്തപുരം ന്യൂ തീയേറ്ററിന് സമീപത്ത് നടന്ന അപകടത്തിന് ശേഷം യുവതാരം നസ്രിയ നസീം തന്റെ റേഞ്ച് റോവർ ഉപേക്ഷിക്കുന്നു. റേഞ്ച് റോവർ ദുശകുനമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് താരത്തിന്റെ തീരുമാനമെന്നാണ് കോളിടോക്ക് എന്ന തമിഴ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. 30 ലക്ഷത്തിന്റെ പുതിയ ബെൻസ് താരം വാങ്ങിയെന്നാണ് തമിഴ് മാധ്യമങ്ങളിലെ വാർത്തകൾ. എന്നാൽ ഇക്കാര്യം സംബന്ധിച്ച പ്രതികരണങ്ങൾ നസ്രിയയോ ഭർത്താവ് ഫഹദ് ഫാസിലോ നടത്തിയിട്ടില്ല.

കഴിഞ്ഞ ആഴ്ച്ചയാണ് ന്യൂ തീയേറ്ററിന് സമീപത്ത് വച്ച് നസ്രിയയുടെ റേഞ്ച് റോവർ മറ്റൊരു കാറുമായി ഉരസിയത്. കാറുടമയായ യുവാവുമായി താരം തർക്കിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയ വഴി പ്രചരിച്ചിരുന്നു. കെ.എൽ 04 ജി 2813 എന്ന റേഞ്ച് റോവർ വാഹനമാണ് സ്വകാര്യ വാഹനവുമായി ഉരസിയത്. വാഹനം പുറകുവശത്താണ് ഉരസിയത്. പുറത്തിറങ്ങി നടി സ്വകാര്യ വാഹന ഉടമയുമായി സംസാരിച്ചു പ്രശ്‌നം പരിഹരിച്ചു ശേഷമാണ് മടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

വിവാഹത്തിന് ശേഷം സിനിമാ രംഗത്തേക്കുള്ള തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് നസ്രിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News