സൗദി വീണ്ടും പുരോഗമിക്കുന്നു; സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ പുരുഷന്‍ അനുമതി നല്‍കണമെന്ന നിബന്ധന നീക്കിയേക്കും

റിയാദ്: പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള നിയമവും മാറ്റാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ നിബന്ധനകള്‍ക്കു വിധേയമായി അനുമതി നല്‍കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും പരിഷ്‌കാരത്തിനുള്ള നീക്കം.

നാല്‍പ്പത്തഞ്ചു വയസില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്കു വാഹനമോടിക്കണമെങ്കില്‍ നിലവില്‍ പുരുഷനായ രക്ഷിതാവോ ഭര്‍ത്താവോ അനുമതി പത്രം നല്‍കേണ്ടതുണ്ട്. അതും പ്രദേശികമായി മാത്രം വാഹനമോടിക്കാനാണ് അനുമതിയുള്ളത്. ഈ നിബന്ധനകളാണ് നീക്കാന്‍ സൗദി സര്‍ക്കാര്‍ ആലോചിക്കുന്നത്.

യുവര്‍ പാസ്‌പോര്‍ട്ട്, യുവര്‍ ഐഡന്റിറ്റി എന്ന പേരില്‍ സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകള്‍ നീക്കുന്നത്. സ്ത്രീകളുടെ പ്രായം കണക്കിലെടുത്തു യാത്രയ്ക്കു വിലക്കേര്‍പ്പെടുത്തുന്ന രീതിക്കു മാറ്റം വരുത്തുമെന്നും അതേസമയം, യാത്രോദ്ദേശ്യം വ്യക്തമാക്കേണ്ടിവരുമെന്നും സൗദി പാസ്‌പോര്‍ട്ട് ഓഫീസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹിയ വ്യക്തമാക്കി.

ട്രാവല്‍ പെര്‍മിറ്റുകളോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണ്. യാത്രയുടെ കാര്യത്തില്‍ സത്രീകളെ യാതൊര വിധത്തിലും തടയേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News