രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല; ദുരന്തങ്ങൾ പറഞ്ഞ കർഷകൻ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിച്ച കർഷകൻ ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗഢ് സാഹിബ് ജില്ലയിലെ സൂർജിത് സിംഗാണ് കടക്കൊണി മൂലം ആത്മഹത്യ ചെയ്തത്.

കനത്ത മഴയിൽ കൃഷിനാശമുണ്ടായതിനെ തുടർന്ന് സൂർജിത്തിന് ഏഴു ലക്ഷം രൂപയുടെ ലോൺ തിരിച്ചടക്കാൻ സാധിച്ചിരുന്നില്ലെന്നും തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം രാഹുൽ പഞ്ചാബ് സന്ദർശിച്ചപ്പോഴാണ് സൂർജിത്ത് തന്റെ ദുരന്തങ്ങൾ രാഹുൽ ഗാന്ധിയോട് വിവരിച്ചത്. ഗോതമ്പ് കർഷകനായ സൂർജിത്തിന്റെ കൃഷിവിളകൾ മാർച്ച് ഏപ്രിൽ മാസത്തിലെ മഴയെത്തുടർന്നാണ് പൂർണമായും നശിച്ചത്.

പ്രതിപക്ഷ പാർട്ടിയുടെ പ്രമുഖ നേതാവെന്ന നിലയിൽ തനിക്കാവുന്ന വിധത്തിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകാമെന്ന് രാഹുൽ പഞ്ചാബിലെ കർഷകർക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇതുവരെയായി തങ്ങൾക്ക് ലഭിച്ചില്ലെന്ന് കർഷകർ വ്യക്തമാക്കി. ഈ വർഷം കനത്തമഴയിൽ പഞ്ചാബിൽ മാത്രമായി ഏഴു ലക്ഷത്തോളം ഏക്കർ ഭൂമിയിലെ കൃഷിവിളകളാണ് നശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here