കനത്തമഴ; രണ്ടാംദിവസത്തെ മൽസരം ഉപേക്ഷിച്ചു

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിലെ രണ്ടാംദിവസത്തെ മൽസരം കനത്തമഴയെ തുടർന്ന് ഉപേക്ഷിച്ചു. മഴകാരണം രണ്ടാം ദിനത്തിൽ ഒരു പന്തുപോലും എറിയാൻ സാധിച്ചില്ല. രാവിലെ മുതൽ മഴയായിരുന്നു. ഗ്രൗണ്ട് മുഴുവനും മൂടിയ നിലയിലായിരുന്നു.

കനത്ത മഴയിൽ ഒന്നാം ദിനത്തിലെ നാല് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 239 എന്ന ശക്തമായ നിലയിലാണ്. 56 ഓവർ മാത്രമാണ് കളി നടന്നത്. ഓപ്പണർമാരായ ശിഖർ ധവാനും (150) മുരളി വിജയുമാണ് (89) ക്രീസിൽ.

വരും ദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News