കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍; ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍;

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. സിഐഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ എസ് എസ് യാദവ് (38) ആണ് ഏറ്റുമുട്ടലില്‍ മരിച്ചത്.കഴിഞ്ഞദിവസം വൈകുന്നേരം 9.45 നായിരുന്നു സംഭവം. വിമാനത്താവളത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായെന്ന് അധികൃതര്‍ അറയിച്ചു. സംഭവത്തെക്കുറിച്ച് സംസ്ഥാന ഡിജിപിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി.

ഏറ്റുമുട്ടലില്‍ മരണപ്പെട്ട എസ്എസ് യാദവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിമാനത്താവളവും പരിസരവും ഇപ്പോഴും കേരളാപോലീസിന്റെ നിയന്ത്രണത്തിലാണ്. രാവിലെ 8.45ന് എത്തുന്ന ഷാര്‍ജാവിമാനം കരിപ്പൂറില്‍ ഇറങ്ങുമെന്നും ഉദ്യോദസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News