കൊച്ചി: കൊച്ചി നഗരത്തില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്. നഗരത്തില്‍ മീറ്ററിടാതെ ഓടിയ ഓട്ടോറിക്ഷകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതിനെ തുടര്‍ന്നാണ് പണിമുടക്ക്.
നഗരത്തിലെ ഓട്ടോറിക്ഷാത്തൊളിലാളികള്‍ മീറ്ററിടാതെ ഓടുകയും വന്‍ തുക ഈടാക്കുന്നതുമായ വ്യാപക പരാതിയെത്തുടര്‍ന്നാണ് പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയത്. കഴിഞ്ഞദിവസത്തെ മീറ്റര്‍ പരിശോധനയ്ക്കിടയില്‍ ഓട്ടോതൊഴിലാളികള്‍ക്ക് പൊലീസുകാരില്‍ നിന്നും മര്‍ദനമേറ്റെന്ന് ആരോപിച്ചാണ് പണിമുടക്ക്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here