തൃശൂര്‍: പട്ടികജാതി വികസനത്തിനായുള്ള സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ അഴിമതി. സര്‍ക്കാര്‍ ദത്തെടുത്ത വരവൂരിലെ നെല്ലിക്കുന്ന് കോളനിക്കായുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്.
വികന പ്രവര്‍ത്തനത്തിനായാണ് തൃശൂര്‍ വരവൂരിലെ നെല്ലിക്കുന്ന് കോളനി പട്ടിക ജാതി വകുപ്പ് ദത്തെടുത്തത്. സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ പെടുത്തി, ഒരു കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. കുടിവെള്ള ടാങ്ക്, റോഡ്, കുടിലില്‍ കഴിയുന്നവര്‍ക്ക് വീട്, ശുചിമുറി എന്നിവയായിരുന്നു വാഗ്ദാനം. എന്നാല്‍ പണിയേറ്റെടുത്ത സ്വകാര്യ കാരാറുകാരന്‍ പണവും വാങ്ങി കൊടുത്ത പണി പൂര്‍ത്തിയാക്കാതെ കടന്നു കളഞ്ഞു. നാല്‍പ്പത്തി നാല് ലക്ഷം വാങ്ങിയശേഷം മൂന്ന് വീടിന്റെ അറ്റകുറ്റപ്പണിയും, 400 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡും, കുടിവെള്ള ടാങ്ക് വെക്കാനുള്ള ഫില്ലറും മാത്രം പണിത് കരാറുകാരന്‍ കടന്നു കളഞ്ഞു.
പിഡബ്ലിയുകണക്ക് പ്രകാരം ഇരുപതു ലക്ഷത്തില്‍ താഴെ മാത്രമാണ് ചെലവ്. എന്നാല്‍ നാല്‍പത് ലക്ഷത്തന്റെ പണിയ്ക്ക് അറുപത്തിയഞ്ച് ലക്ഷം കൊടുത്തുവെന്നാണ് പട്ടികജാതി ഡയറക്ടര്‍പറയുന്നത്. നാല്‍പ്പത്തിയഞ്ച് പട്ടികജാതി കുടുംബങ്ങള്‍ക്കായി ചിലവഴിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് വെട്ടിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here