മാലിന്യ കൂമ്പാരമായി മറീന

ചെന്നെ: ലോകത്തിലെ ഏറ്റവും നീളം കൂടിയ മറീന കടപ്പുറം മാലിന്യ കൂമ്പാരമായിരിക്കുകയാണ്. മുപ്പതിനായിരം കിലോഗ്രം മാലിന്യമാണ് മറീനാ കടപ്പുറത്തുനിന്നും നീക്കം ചെയ്തത്. ചെന്നൈ ട്രക്കിങ് ക്ലബാണ് ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി മറീനകടല്‍ തീര ശുചീകരണപരിപാടി നടത്തിയത്. അയ്യായിരത്തഞ്ഞൂറോളം സന്നദ്ധ പ്രവര്‍ത്തകരാണ് ശുചീകരണ പരിപാടിയില്‍ പങ്കെടുത്തത്.

ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റും നാം മുന്‍പും ചെയ്യാറുണ്ട്. എന്നാല്‍ അടുത്തദിവസം തന്നെ അവിടെയ്ക്ക് നാം മാലിന്യം വലിച്ചെറിയുന്ന രീതിയാണ് തുടര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ രീതിയ്ക്ക് മാറ്റം വരുത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ക്ലബ്ബിന്റെ അടുത്ത ലക്ഷ്യമെന്ന് സിടിസിയുടെ സ്ഥാപകന്‍ പീറ്റര്‍ വാന്‍ ഗേറ്റ് പറയുന്നു.

കടപ്പുറത്തുനിന്നും ശേഖരിച്ച മാലിന്യങ്ങള്‍ പുനരുല്‍പാദനം നടത്തുന്ന പ്രദേശങ്ങളിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here