മുല്ലപ്പെരിയാര്‍: കേരളത്തിനെതിരേ പ്രധാനമന്ത്രിക്കു ജയലളിതയുടെ കത്ത്

ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്. പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതിയാഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത ഉത്കണ്ഠയുളവാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചത്.

കേരളത്തിന് പരിസ്ഥിതിയാഘാത പഠനത്തിന് അനുമതി നല്‍കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം പിന്‍വലിക്കണമെന്നും ഇതിനായി പ്രധാനമന്ത്രി ഇടപെടണമെന്നും ജയലളിത ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടു നിര്‍മിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. കേരളം പുതിയ അണക്കെട്ടു നിര്‍മിക്കുന്നത് തമിഴ്‌നാടിന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കത്തില്‍ ജയലളിത ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here