രണ്‍ബീറിന് കത്രീനയുടെ ചുടുചുംബനം; ചിത്രം വൈറല്‍ പക്ഷേ, വ്യാജം

കഴിഞ്ഞദിവസങ്ങളില്‍ രണ്‍ബീര്‍ കപൂറിന് കത്രീന കൈഫ് നല്‍കിയ ചുടുചുംബനം സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കില്‍ പുതിയ വാര്‍ത്ത ഇങ്ങനെ. ഷെയറുകളിലൂടെയും ലൈക്കുകളിലൂടെയും വൈറലായ ചിത്രം ഒന്നാന്തരം വ്യാജന്‍. ഒരു ഫാന്‍സ് ക്ലബ് മോര്‍ഫ് ചെയ്തുണ്ടാക്കിയ ചിത്രമാണ് വൈറലായി പരക്കുന്നതെന്നാണ് പുതിയ വിവരം.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ അക്ഷയ് ത്യാഗിക്കൊപ്പം രണ്‍ബീര്‍ നില്‍ക്കുന്ന ചിത്രത്തില്‍ ത്യാഗിയെ വെട്ടിമാറ്റി പകരം അവിടെ കത്രീനയെ ചേര്‍ക്കുകയായിരുന്നു. കത്രീനയുടെ ഏതോ സിനിമയിലെ ചുംബന സീനാണ് രണ്‍ബീറിനൊപ്പം ചേര്‍ത്തത്. രണ്‍ബീറിനെ കത്രീന ചുംബിക്കുന്ന ചിത്രം എന്ന പേരില്‍ ഇന്നലെ ഏതോ ഫാന്‍സ് ക്ലബുകാര്‍ ഇതു ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News