നിയമം പ്രമേയമായി അനൂപ് മേനോന്റെ അടുത്ത ചിത്രം; മോഹന്‍ലാല്‍ നായകന്‍

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ അടുത്ത ചിത്രം നിയമത്തെ പ്രമേയമാക്കി. ദ അഡ്വക്കേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അനൂപ് മേനോന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലാണ് സിനിമയിലെ നായകന്‍.

തനിക്ക് വളരെ പ്രിയപ്പെട്ട വിഷയമാണ് നിയമം. ഒരു വക്കീലായ തനിക്ക് ഈ സിനിമ വളരെ സവിശേഷമാണ്. മൂന്‍പ് താന്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച പ്രണയം ഗ്രാന്‍മാസ്റ്റര്‍ എന്നീ ചിത്രങ്ങളെ പോലെയല്ല. ചിത്രത്തില്‍ മുഴുനീള കഥാപാത്രമാണ് തന്റെ തെന്ന് അനൂപ് മേനോന്‍ പറയുന്നു.

പദ്മകുമാറിന്റെ കനല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടങ്ങിനായി അനൂപ് മേനോന്‍ ഇപ്പോള്‍ ഹൈദ്രാബാദിലാണ്. പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ താനും ഉണ്ടെന്നും ആദ്ദേഹത്തിനായുള്ള തിരക്കഥാരചനയിലാണ് താനെന്നും അനൂപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News