ഒരു മുഖം അഞ്ച് മേക്കപ്പ് ലുക്ക്; വീഡിയോ വൈറലാകുന്നു

ലോകപ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാന്റീ ജോണ്‍സന്റെ പുതിയ മേക്കപ്പ് വീഡിയോ വൈറലാകുന്നു. ‘വണ്‍ ഫേസ് ഫൈവ് മേക്കപ്പ് ലുക്ക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് ദിവസങ്ങള്‍ക്കകം പത്തു ലക്ഷത്തിലധികം കാണികളും മുപ്പതിനായിരത്തിലധികം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. 1.58സെക്കന്റുള്ള വീഡിയോയില്‍ 5 തരം മേക്കപ്പുകളാണ് കാന്റി കാണിക്കുന്നത്.

ഗോത്ത്, ബേബിഡോള്‍, നാച്വറല്‍, കോണ്‍ച്വറിങ്, പിന്‍ അപ്പ് എന്നീ അഞ്ച് മേക്കപ്പ് ലുക്കുകളാണ് കാന്റി തന്റെ വീഡിയോയിലൂടെ കാട്ടിത്തരുന്നത്. മുഖത്തുള്ള വ്യത്യാസമാണ് പ്രധാനമായും പറയുന്നതെങ്കിലും ഓരോതരം മേക്കപ്പിനും വ്യത്യസ്ഥമായ ഹെയര്‍സ്റ്റയിലുമാണെന്ന് കാണുവാന്‍ കഴിയും.

ബാര്‍ബി, മൈലി സൈറസ്, ആലിസ് ഇന്‍ വണ്ടര്‍ലാന്റിലെ ക്യൂന്‍ ഓഫ് ഹാര്‍ട്ട്, ആഞ്ചലീനാ ജോളി തുടങ്ങി പ്രശസ്തരായ വ്യക്തികളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും മേക്കപ്പ് കാണിച്ചുതരുന്ന കാന്റിയുടെ വീഡിയോയെല്ലാം തന്നെ വളരെയധികം ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here