ഔദ്യോഗിക വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവം; മുനീറിനെ രക്ഷിക്കാൻ ശ്രമം

ആലപ്പുഴ: മന്ത്രി ഡോ. എംകെ മുനീറിന്റെ വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ മന്ത്രിയെ രക്ഷപ്പെടുത്താൻ മെഡിക്കൽ കോളേജ് ജീവനക്കാരെ ബലിയാടാക്കുന്നു. സൂപ്രണ്ടടക്കം 11 പേരോട് തിരുവനന്തപുരത്ത് തെളിവെടുപ്പിന് ഹാജരാകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. 12ന് ഹാജരാകണമെന്നാണ് ഉദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറി ജിജിം തോസൺ ആവശ്യപ്പെട്ടത്. മുനിറിന്റെ വാഹനമിടിച്ചല്ലാ അധ്യാകൻ മരിച്ചതെന്നും ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ കൊണ്ടാണ് മരണം സംഭവിച്ചതെന്നും വരുത്തി തീർക്കാനാണ് സർക്കാരിന്റെ ശ്രമം.

കഴിഞ്ഞ മാസം 18ന് കായംകുളത്ത് വച്ചാണ് മുനീറിന്റെ ഔദ്യോഗിക വാഹനമിടിച്ച് ചങ്ങനാശേരി എൻഎസ്എസ് കോളേജിലെ മലയാളം പ്രൊഫസർ ശശികുമാർ മരിച്ചത്. കായംകുളം പുതുപ്പള്ളിയിൽ വച്ച് ശശികുമാറിന്റെ സ്‌കൂട്ടറിൽ മന്ത്രിയുടെ വാഹനമിടിക്കുകയായിരുന്നു. സർക്കാർ വാഹനമുണ്ടായിട്ടും വടകരയിലെ ഒരു സുഹൃത്തിന്റെ റേഞ്ച് റോവർ കാറിലാണ് സ്‌റ്റേറ്റ് ബോർഡ് വച്ച് മുനീർ സഞ്ചരിച്ചത്. ഇതും ഏറെ വിവാദമുണ്ടാക്കിയിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മന്ത്രിയും ഡ്രൈവറും മടങ്ങിയെന്നും ആരോപണമുയർന്നിരുന്നു. ഔദ്യോഗികവാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് മുനീർ യാത്ര തുടർന്നത്. അപകടകരവും അശ്രദ്ധയോടെയും വാഹനമോടിച്ചതിന് മന്ത്രിയുടെ ഡ്രൈവർ ഷമീമിനെതിരെ പോലീസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News