ലൂമിയയ്ക്ക് പിന്നാലെ സ്റ്റോറുകളും; നോക്കിയ പ്രയോറിടി സ്റ്റോറുകൾ ഇനി മൈക്രോസോഫ്റ്റിന്റെ പേരിൽ

നോക്കിയ സ്മാർട് ഫോണുകൾ ഏറ്റെടുത്തതിന്റെ പിന്നാലെ കമ്പനിയുടെ പ്രയോറിടി സ്്‌റ്റോറുകളും മൈക്രോസോഫ്റ്റിന്റെ പേരിൽ പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ നോക്കിയ സ്‌റ്റോറാണ് പേര് മാറ്റി, മൈക്രോസോഫ്റ്റ് പ്രയോറിടി റീസെല്ലർ സ്‌റ്റോറായി ആദ്യം പ്രവർത്തനം ആരംഭിച്ചത്. 441 മൈക്രോസോഫ്റ്റ് പ്രയോറിടി റീസെല്ലർ സ്‌റ്റോറുകളും 8,872 മൊബൈൽ റീസെല്ലർ സ്റ്റോറുകളുമാണ് രാജ്യത്തുള്ളത്. 7.2 മില്യൺ ഡോളറിനാണ് ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോക്കിയയെ മൈക്രോസോഫ്റ്റ് ഭീമൻ ഏറ്റെടുത്തത്.

തുടക്കത്തിൽ ചെന്നൈ സ്റ്റോറ് മാത്രമാണ് തുറക്കുന്നതെന്നും ജൂൺ അവസാനത്തോടെ മൈക്രോസോഫ്റ്റിന്റെ ലോഗോ വച്ച് എല്ലാ സ്‌റ്റോറുകളും പ്രവർത്തനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. നോക്കിയാ കെയറുകളും പേര് മാറ്റി, മൈക്രോസോഫ്റ്റ് കെയർ എന്നാകും അറിയപ്പെടുക. 118 നോക്കിയ കെയറുകളാണ് രാജ്യത്തുള്ളത്.

ഉപയോക്തകളിലേക്ക് കൂടുതൽ എളുപ്പമെത്തി ചേരാൻ സ്റ്റോറുകൾ വഴി സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും പുതിയൊരു തുടക്കമാണിതെന്നും കമ്പനി വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here