ബെൻസ് പൂനെ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നു; ഇനി വർഷത്തിൽ 20,000 യൂണിറ്റുകൾ

ആഡംബര കാർ നിർമ്മാതാകളായ മേഴ്‌സിഡസ് ബെൻസ്് പൂനെ നിർമ്മാണ യൂണിറ്റിന്റെ ശേഷി വർധിപ്പിക്കുന്നു. വർഷത്തിൽ പതിനായിരം മുതൽ 20,000 യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ളവയാക്കിയാണ് പൂനെയിലെ പ്ലാന്റിനെ വികസിപ്പിക്കുന്നത്. പുതിയ മേഡലുകൾ വേഗത്തിലിറക്കി, ഇന്ത്യൻ ആഡംബര കാർവിപണി പിടിച്ചെടുക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

നേട്ടമിട്ടിരിക്കുന്ന വാഹനവിപണിയാണ് ഇന്ത്യയിലേതെന്നും പൂനെ പ്ലാന്റ്ിന്റെ നവീകരണത്തോടെ അത് സാധിച്ചെടുക്കുമെന്നും ബെൻസ് ഇന്ത്യയുടെ എംഡി അറിയിച്ചു. ജിഎൽഎ, കോപാക്ട് എസ്‌യുവിയുടെയും നിർമ്മാണമായിരിക്കും പൂനെ പ്ലാന്റിൽ നടക്കുക.

1000 കോടി രൂപയാണ് രണ്ടാംഘട്ടത്തിനായി കമ്പനി നീക്കി വച്ചിരിക്കുന്നത്. പ്ലാന്റിന്റെ ഉദ്ഘാടനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറും ചേർന്ന് നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here