ഡോക്ടറെ മർദ്ദിച്ച കേസിൽ ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ

ദില്ലി: ഡോക്ടർ മർദ്ദിച്ച കേസിൽ പ്രശസ്ത ബോളിവുഡ് ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ. അംബേദ്കർ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ഡോക്ടർ ശ്രീകാന്തിന്റെ പരാതിയിലാണ് അറസ്റ്റ്. പിന്നീട് 20,000 രൂപയുടെ ജാമ്യത്തിൽ മിഖാ സിംഗിന് വിട്ടായ്ക്കുകയും ചെയ്തു.

ഡൽഹി ഇന്ദ്രപുരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മിഖാ സിംഗിനെ അറസ്റ്റ് ചെയ്തത്. അപമര്യാദയായി പെരുമാറി, അപമാനിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മിഖാ സിംഗിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

ഏപ്രിൽ 12ന് ഡൽഹി നേത്രരോഗ ഡോക്ടർമാരുടെ കോൺഫറൻസിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. ശ്രീകാന്ത് മദ്യപിച്ചിരുന്നുവെന്നും അശ്ലീല ചോഷ്ടകൾ കാണിച്ചതിനാണ് അയാളെ മർദ്ദിച്ചതെന്നുമാണ് മിഖാ സിംഗ് പോലീസിന് നൽകിയ മൊഴി. സംഭവത്തിന് ശേഷം വിദേശ രാജ്യങ്ങളിൽ സംഗീത പരിപാടിക്ക് പോയതിനാലാണ് അറസ്റ്റ് വൈകിയതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

മർദ്ദനത്തിൽ ചെവിക്ക് ഗുരുതര പരുക്കേറ്റ ശ്രീകാന്ത് ചികിത്സയിലായിരുന്നു. മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News