കാഠ്മണ്ഡു: നേപ്പാളിൽ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ മരിച്ചവരുടെ എണ്ണം 47 ആയി. ഉൾപ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് അതിർത്തി പ്രദേശങ്ങളിൽ നിരവധി പേർ കുടങ്ങി കിടക്കുന്നതായി ടാപ്ലെജുംഗ് ജില്ലാ അധികാരി സുരേന്ദ്ര ബറ്റാറായി അറിയിച്ചു.
രക്ഷാപ്രവർത്തകരും സൈനികരും സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും കനത്ത മഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്റർ സൗകര്യം ഏർപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post