മാറ്റ് പ്രയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ലോർഡ്‌സ്: ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനായിരുന്ന മാറ്റ് പ്രയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരുക്കാണ് പ്രയറെ വിരമിക്കാൻ നിർബന്ധിതനാക്കിയത്. താൻ ഇന്ന് ദുഖിതാനാണെന്നും ഏറെ സ്‌നേഹിക്കുന്ന ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്നും പ്രയർ പ്രസ്താവനയിൽ അറിയിച്ചു.

79 ടെസ്റ്റിൽ നിന്നായി 4,099 റൺസ് നേടിയ പ്രയറിന്റെ പേരിൽ 256 സ്റ്റമ്പിങും സ്വന്തമായുണ്ട്. ടെസ്റ്റ് റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഒന്നാമതെത്തിയപ്പോഴും 2009-2013ൽ ആഷസ് പരമ്പരയിൽ വിജയിച്ചപ്പോഴും പ്രയറായിരുന്നു ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ. എന്നാൽ ഏകദിനങ്ങളിലും ടി20 ക്രിക്കറ്റിലും അത്ര ശോഭിക്കാൻ പ്രയറിന് കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും അധികം പേരെ വിക്കറ്റിനു പിന്നിൽ പുറത്താക്കിയവരുടെ പട്ടികയിൽ പ്രയർ രണ്ടാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News