ബഹിരാകാശത്ത് നിന്നുള്ള ആദ്യ പോൺ ഫിലിം; ധനശേഖരത്തിനൊരുങ്ങി പോൺഹബ് സൈറ്റ്

ബഹിരാകാശത്ത് നിന്നുള്ള ആദ്യപോൺഫിലിം ചിത്രീകരിക്കാനൊരുങ്ങുകയാണ് പ്രമുഖ പോൺസൈറ്റായ പോൺഹബ്. ‘സെക്‌സ്‌പ്ലോറേഷൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ‘സ്വപ്‌നപദ്ധതി’ക്ക് 3.4 മില്യൺ ഡോളറാണ് വെബ്‌സൈറ്റ് ചിലവ് പ്രതീക്ഷിക്കുന്നത്.

ഇതിനായി ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരിക്കുകയാണ് സംഘാടകർ. സോഷ്യൽമീഡിയ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും നടത്തുന്ന ഫണ്ട് ശേഖരത്തിന് വൻപിന്തുണയാണ് ലഭിക്കുന്നത്. 8,547 ഡോളറാണ് 410 പേരിൽ നിന്ന് ആദ്യദിവസം തന്നെ ഫണ്ടിലേക്ക് ലഭിച്ചത്. 60 ദിവസമാണ് ഫണ്ട് ശേഖരണത്തിനായി വെബ്‌സൈറ്റ് നീക്കി വച്ചിരിക്കുന്നത്.

പ്രമുഖ പോൺ താരങ്ങളായ ഇവ ലോവിയയും ജോണി സിൻസുമാണ് ആദ്യ ബഹിരാകാശ പോൺ ചിത്രത്തിൽ അഭിനയിക്കുന്നത്. സംഭവം യാഥാർത്ഥ്യമായാൽ സെക്‌സപ്ലോറേഷൻ ടീം ബഹിരാകാശ ദൗത്യ ചരിത്രത്തിൽ ഇടം നേടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here