ഇന്ന് ബാലവേല വിരുദ്ധദിനം; രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെടുക്കുമെന്ന് പഠനം

കൊൽക്കത്ത: ഇന്ത്യയിൽ ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെങ്കിലും എടുക്കുമെന്ന് സാമൂഹസംഘടനയായ ക്രൈ (ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. രാജ്യത്ത് 2.2 ശതമാനം എന്ന വാർഷിക അനുപാതത്തിലാണ് ബാലവേല കുറഞ്ഞു വരുന്നത്.

2001 മുതൽ 2011 വരെ നഗരങ്ങളിൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ 53 ശതമാനത്തിന്റെ വർധനയുണ്ടായി. ബിഹാർ, യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ബാലവേല കൂടുതലായും നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ 55 ലക്ഷം കുട്ടികൾ വിവിധ കേന്ദ്രങ്ങളിലായി ജോലി ചെയ്യുന്നുണ്ടെന്ന് ക്രൈ പോളിസി റിസർച്ച് ഡയറക്ടർ കോമൾ ഗണോത്ര പറഞ്ഞു.

കുടിയേറ്റവും ബാലവ്യാപാരവും ഗ്രാമങ്ങളെക്കാൾ നഗരങ്ങളിലാണ് കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലിൽ മൂന്നു ശതമാനവും കുടിൽ വ്യവസായകേന്ദ്രങ്ങളിലും കൃഷിസ്ഥലങ്ങളിലുമാണ് ജോലി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News