തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് പണിമുടക്കും. അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്ക് ഓഫീസറും സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ പിവി മോഹനനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
പിരിച്ചു വിടൽ തീരുമാനം റദ്ദാക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ജീവനക്കാർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here