ദുബായിൽ പരീക്ഷാ ഹാളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

ദുബായ്: പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം നടന്ന മീറ്റിങ്ങിലാണ് ഈ തീരുമാനം.

ജൂണ്‍ 14ന് ആരംഭിക്കുന്ന 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷയ്ക്കാണ് ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ നിരോധിച്ചിരിക്കുന്നത്. പരീക്ഷാ കമ്മിറ്റി പരീക്ഷ ഹാളില്‍ പരിശോധന ഏര്‍പ്പെടുത്തണമെന്നും അത് നിരസിച്ചാല്‍ കര്‍ശന നടപടിസ്വീകിരക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പരീക്ഷ ആരംഭിക്കുന്നതിനുമുന്‍പ് പതിനഞ്ച് മിനിട്ട് കൂള്‍ ടെയിം നല്‍കല്‍കുമെന്നും പരീക്ഷകഴിഞ്ഞ് ഒരുമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ കുട്ടികളെ പരീക്ഷാ ഹാളില്‍ നിന്നും പുറത്തുവിടുകയുള്ളു എന്നും മന്ത്രാലയം അറിയിച്ചു. ഈ നിയമങ്ങള്‍ എല്ലാക്ലാസുകള്‍ക്കും ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News