മിഷേൽ ഒബാമ മോർ മാഗസിന്റെ ഗെസ്റ്റ് എഡിറ്ററായി എത്തുന്നു

അമേരിക്കയുടെ പ്രഥമ വനിത മിഷേൽ ഒബാമ മാധ്യമപ്രവർത്തനത്തിലും ഒരു കൈ നോക്കുന്നു. വനിതാ മാഗസിനായ മോറിന്റെ ഗെസ്റ്റ് എഡിറ്റർ സ്ഥാനത്തേക്കാണ് മിഷേൽ ഒബാമ എത്തുന്നത്. ജൂലൈ- ഓഗസ്റ്റ് ലക്കം എഡിറ്ററായാണ് മിഷേൽ എത്തുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു യു.എസ് പ്രസിഡന്റിന്റെ ഭാര്യ മാഗസിൻ എഡിറ്ററാവുന്നത്.

വൈറ്റ് ഹൗസിൽ മിഷേൽ ചെയ്തിരുന്ന കാര്യങ്ങളാണ് മാഗസിനിൽ ഉൾപ്പെടുത്തുക. ഇഷ്ടചിത്രങ്ങൾ, ഭക്ഷണം, കുട്ടികളിലെ പൊണ്ണത്തടി, വിദ്യാഭ്യാസം തുടങ്ങിയ നിരവധി കാര്യങ്ങളാണ് മിഷേലിന്റേതായി അടുത്ത ലക്കം മോറിലുണ്ടാവുക.

മാഗസിന്റെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ട് മിഷേലിന്റെ ചിത്രത്തോടെയുള്ള പുതിയ ലങ്കത്തിന്റെ കവർ ചിത്രം പുറത്ത് വന്നിട്ടുണ്ട്്. ഇത് മൂന്നാംതവണയാണ് മിഷേൽ മാഗസിൽ കവറായി എത്തുന്നത്.
്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here