ജോർജ്ജിന് പുറത്താക്കാൻ കേരളാ കോൺഗ്രസിൽ നീക്കം; മാന്യമായി പെരുമാറുന്നതാണ് മാണിക്ക് നല്ലതെന്ന് ജോർജ്ജ്

തിരുവനന്തപുരം: പിസി ജോർജ്ജിനെ പുറത്താക്കാൻ കേരള കോൺഗ്രസിൽ നീക്കം. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും കടുത്ത അച്ചടക്കലംഘനമാണെന്നുമാണ് പാർട്ടി വിലയിരുത്തൽ. ഞായറാഴ്ച്ച കൊച്ചിയിൽ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അന്തിമതീരുമാനമുണ്ടാകും.

എല്ലാത്തിനും ഒരു ലക്ഷമണരേഖയുണ്ട്. ജോർജ്ജ് അച്ചടക്കത്തിന്റെ എല്ലാ എല്ലാ സീമകളും ലംഘിച്ചതാണ്. അതിനപ്പുറം പോകുന്ന ഒരാളെയും രാഷ്ട്രീയപ്രസ്ഥാനത്തിന് അംഗീകരിക്കാൻ സാധിക്കില്ലെന്നും ജോർജ്ജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തന്നെയാണ് തീരുമാനമെന്നും ആന്റണി രാജു പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും പിസി ജോർജ്ജിന്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.

രാജി വച്ചു പോകാമെന്ന് താൻ പലപ്പോഴും പറഞ്ഞതാണെന്നും എന്നാൽ പാർട്ടിയിൽ നിന്ന് രാജി വച്ച് പോകരുതെന്ന് അപേക്ഷിച്ചത് മന്ത്രി കെഎം മാണിയാണെന്ന് പിസി ജോർജ്ജ് പറഞ്ഞു. മാന്യമായി പെരുമാറിയാൽ മാണിക്ക് അതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel