‘തിങ്കൾ മുതൽ വെള്ളി വരെ’ പ്രദർശിപ്പിക്കരുതെന്നാണ് നിർദേശം; തൃശൂർ ഗാനം തീയേറ്റർ പൂട്ടി

തൃശൂർ: വൈഡ് റിലീസിങ്ങിനെ ചൊല്ലി ചലച്ചിത്ര സംഘടനകൾക്കിടയിൽ തർക്കം രൂക്ഷമാകുന്നു. തർക്കത്തെ തുടർന്ന് സിനിമ റിലീസ് ചെയ്യുന്നതിൽ നിന്ന് തൃശൂർ ‘ഗാനം’ തീയേറ്ററിനെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ വിലക്കി. ഇന്ന് റിലീസ് ചെയ്യുന്ന ജയറാം-റിമി ടോമി ചിത്രം ‘തിങ്കൾ മുതൽ വെള്ളി വരെ’ പ്രദർശിപ്പിക്കരുതെന്നാണ് നിർദേശം. ഇതിനെ തുടർന്ന് ഗാനം തീയേറ്റർ താത്കാലികമായി പൂട്ടി. ഫെഡറേഷന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി വിതരണക്കാരുടെ സംഘടന രംഗത്തെത്തി.

ഗാനം തിയേറ്ററിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് തൃശൂർ നഗരത്തിലുള്ള മറ്റ് തിയേറ്ററുകളുടെ കളക്ഷനെ ബാധിച്ചിരുന്നു. നഗരത്തിലെ മറ്റൊരു തീയേറ്റർ ഉടമയുടെ പരാതിയിലാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ചിത്രം പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. അതേസമയം, ഗാനം തിയേറ്ററിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡണ്ട് ലിബർട്ടി ബഷീർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News