ദില്ലി: ഡോക്ടര്‍മാര്‍ മരുന്നെഴുതുന്നപോലെ എന്ന് കളിയാക്കിപറയുന്ന ചൊല്ല് അവസാനിക്കുന്നു. ഇനിമുതല്‍ ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് വലിയക്ഷരങ്ങളില്‍ മരുന്ന് കുറിച്ച് നല്‍കണമെന്ന പുതിയ നിയമം വരുന്നു.
മരുന്ന് കുറിക്കുമ്പേള്‍ മരുന്നിന്റെ പൊതുവായി പറയുന്ന പേരും പറഞ്ഞുകൊടുക്കണമെന്നും പുതിയ നിയമാവലിയില്‍ പറയുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടും.
വലിയക്ഷരത്തില്‍ മരുന്ന് കുറിപ്പെഴുതുന്നതിലൂടെ ഗുരുതരമായ പ്രശ്‌നങ്ങളാണുണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക പാര്‍ലമെന്റില്‍ കഴിഞ്ഞ വര്‍ഷം ആശങ്കപ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ നിയമത്തെ ശരിവയ്ക്കും തരത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുടെ പ്രതികരണം. ഈ തീരുമാനത്തിലൂടെ കുറിപ്പില്‍ വരുന്ന തെറ്റ് കുറയ്ക്കുവാന്‍ കഴിയുമെന്നും അത് പലതരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കുമെന്നും ഐഎംഎ അംഗങ്ങള്‍ പറയുന്നത്.

Get real time update about this post categories directly on your device, subscribe now.