ഐഫോൺ നിർമ്മാണം ഇന്ത്യയിലും; ചർച്ചകൾ പുരോഗമിക്കുന്നു

ആപ്പിൾ ഐഫോണിന്റെ നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ആപ്പിളും കേന്ദ്രസർക്കാരുമാണ് ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ നടത്തുന്നത്. ഐഫോണുകൾ നിർമ്മിക്കുന്ന ഫോക്‌സ്‌കോൺ ടെക്‌നോളജിയാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് ഇന്ത്യയിൽ ആപ്പിൾ പ്ലാന്റ് ആരംഭിക്കാൻ ശ്രമം നടത്തുന്നത്.

ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് തന്നെ ഫോണുകൾ രാജ്യത്ത് വിൽക്കാനാകുമെന്നും ഇതിലൂടെ കൂടുതൽ യൂണിറ്റുകൾ വിൽക്കാൻ സാധിക്കുമെന്നും കമ്പനി വിലയിരുത്തുന്നു. നിലവിൽ, ഐഫോൺ നിർമ്മാണത്തിന്റെ ഭൂരിഭാഗവും നടക്കുന്നത് ചൈനയിലാണ്. എന്നാൽ, ചൈനയിൽ നിർമ്മാണച്ചെലവ് കൂടുതലാകുന്നത് കമ്പനിക്ക് തിരിച്ചടിയാവുകയാണ്. തുടർന്നാണ് ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് കമ്പനി തുടക്കമിട്ടത്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ആപ്പിളോ ഫോക്‌സ്‌കോണോ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

ചർച്ചകൾ വിജയിച്ചാൽ മഹാരാഷ്ട്രയിലാകും പ്ലാന്റ് നിർമ്മാണം ആരംഭിക്കുകയെന്നാണ് കമ്പനിയോട അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മഹാരാഷ്ട്ര സർക്കാരും ഫോക്‌സ്‌കോണും തമ്മിൽ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ ഐഫോണിന് പുറമേ ഐപാഡും ഐപോഡും ഇന്ത്യയിൽ നിർമ്മിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News