ജുറാസിക്ക് വേള്‍ഡിന്റെ ആക്കപ്പെല്ല വീഡിയോ പുറത്ത്

അമേരിക്കയിലെ പ്രശസ്ത ആക്കപ്പെല്ല സംഘമായ യൂണിവേഴ്‌സിറ്റി ഓഫ് ഓർഗണിന്റെ പുതിയ വീഡിയോ പുറത്തുവന്നു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ജുറാസിക്ക് വേൾഡിന്റെ പശ്ചാത്തലസംഗീതത്തിന്റെ ആക്കപ്പെല്ല രൂപമാണ് ജുറാക്ക് പാർക്ക് ആക്കപ്പെല്ല എന്ന് പേരിട്ടിരിക്കുന്ന വീഡിയോയാണ് പുറത്തിറങ്ങിയത്. വീഡിയോ യൂട്യൂബിൽ വൈറലാണ്.

സംഗീത ഉപകരണമില്ലാതെ മനുഷ്യശബ്ദങ്ങൾ മത്രം ഉപയോഗിച്ച് സംഗീതമുണ്ടാക്കുന്ന രീതിയെയാണ് ആക്കപ്പെല്ല എ്ന്നുപറയുന്നത്. അതിനാൽ സാധാരണ ഗാനം ചിട്ടപ്പെടുത്തുന്നതിലും സങ്കീർണ്ണമാണ് ആക്കപ്പെല്ല ചിട്ടപ്പെടുത്തുന്നത്. ഈ ഗാനം ചിട്ടപ്പെടുത്തിയതും നിർമ്മിച്ചതും ആക്കപ്പെല്ലാ സംഘത്തിന്റെ ലീഡറും പ്രമുഖഗായകനുമായ പീറ്റർ ഹോലൻസാണ്. പീറ്ററിനു പുറമേ ഡേവിസ്, ഒഡോം, ഫിഷ്, റെയാൻ, ഷ്രോഡർ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും വീഡിയോയിൽ അഭിനയിച്ചിരിക്കുന്നതും.

വീഡിയോയിൽ പാട്ടുകാർ ജുറാസിക്ക് പാർക്കിലെ അഭിനേതാക്കൾ ഇട്ടിരിക്കുന്ന തരത്തിലുള്ള വേഷമാണ് ഇട്ടിരിക്കുന്നത് എന്നതും വളരെ സവിശേഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News