ആരാധകര്‍ക്ക് ഇഷ തല്‍വാറിന്റെ മുന്നറിയിപ്പ്… ഇന്‍സ്റ്റാഗ്രാമിലെ ഫേക്ക് അക്കൗണ്ടില്‍ തലവയ്ക്കരുത്

താരങ്ങള്‍ക്ക് ഫേസ് ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും അക്കൗണ്ടില്ലെങ്കില്‍ എന്ത്. എല്ലാ താരങ്ങളും സോഷ്യല്‍മീഡിയയിലാണ് ഇപ്പോള്‍ തങ്ങളുടെ ആരാധകരുമായി സംവദിക്കുന്നത്. എന്തിനു പുതിയ സിനിമയില്‍ അഭിനയിക്കാന്‍ കരാറായാല്‍ അതു പോലും ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ അറിയിക്കുന്നത്.

ഇതു മുതലാക്കിയാണ് ചില വിരുതന്‍മാര്‍ താരങ്ങളുടെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത്. വ്യാജ അക്കൗണ്ടുകളിലെ പോസ്റ്റുകളില്‍ താരങ്ങള്‍ കുടുങ്ങുന്നതും പുതിയ കാര്യമല്ല. എങ്കില്‍ ഇതാ ഇഷ തല്‍വാര്‍ തന്റെ ആരാധകരെ കുരുക്കിലാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തന്റെ ആരാധകര്‍ കുരുക്കിലാകാതിരിക്കാന്‍ ഇഷ തന്റെ വ്യാജ അക്കൗണ്ടിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കി.

ഇന്‍സ്റ്റാഗ്രാമിലാണ് ഇഷയുടെ വ്യാജ അക്കൗണ്ടു പ്രത്യക്ഷപ്പെട്ടത്. വിവിധ സിനിമകളില്‍നിന്നും ഒറിജിനല്‍ അക്കൗണ്ടില്‍നിന്നുമുള്ള ചിത്രങ്ങള്‍ മോഷ്ടിച്ചു പോസ്റ്റ് ചെയ്താണ് ഇഷയുടെ വ്യാജ അക്കൗണ്ടു പ്രത്യക്ഷപ്പെട്ടത്. ഇതില്‍ കുടുങ്ങരുതെന്നു കാട്ടി ഈ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമായിരുന്നു ഇഷയുടെ പോസ്റ്റ്. ഈ മാസം മൂന്നിനാണ് ഇഷ ആരാധകര്‍ക്കു മുന്നറിയിപ്പുമായി പോസ്റ്റിട്ടത്.

Just found this Fake profile on Instagram ! Please don’t bother with this one !!!

Posted by Isha Talwar on Tuesday, June 2, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News