കാസ്‌പെറസ്‌കി ലാബ് ഹാക്ക് ചെയ്തു; സിഇഒ

ലോകപ്രശസ്ത ആന്റി-വൈറസ് കമ്പനിയായ കാസ്‌പെറസ്‌കി ഹാക്ക് ചെയ്യപ്പെട്ടു എന്ന് കമ്പനി സിഇഒ യോസീന്‍ കാസ്‌പെറസ്‌കി. കഴിഞ്ഞ ദിവസമാണ് യോസീന്‍ വിവരം പുറത്ത് വിട്ടത്. ഹാക്കിങ്ങ് നടന്ന് മാസങ്ങള്‍ കഴിഞ്ഞാണ് വിവരം കമ്പനി പറത്തുവിടുന്നത്.

അത്യാധുനിക ടെക്‌നോളജിയാണ് കമ്പനി സിസ്റ്റം ഹാക്ക് ചെയ്യുന്നതിനായി ഹാക്കേസ് ഉപയോഗിച്ചിരുന്നതെന്നും കമ്പനിയുടെ സോഫ്റ്റ് വയര്‍ ഹാക്കേഴ്‌സായിരുന്നു ചിലസമയം ഉപയോഗിച്ചിരുന്നത്.ഹാക്കേഴ്‌സിന്റെ കയ്യില്‍ നിന്നും കാസ്പര്‍സ്‌കിയെ രക്ഷിക്കുന്നതിനുള്ള പ്രരിശ്രമത്തിലാണ് കമ്പനി. സൈബര്‍ സെക്യൂരിട്ടി കമ്പനിയെ ഹാക്ക് ചെയ്യുന്നത് വളരെ വലിയ തെറ്റാണെന്നും യോസീന്‍ കാസ്‌പെറസ്‌കി പറഞ്ഞു.എന്നാല്‍ കമ്പനിയുടെ ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ഭയപ്പെടണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ ഫെബ്രുവരിയിലാണ് കമ്പനി ഹാക്ക് ചെയ്യപ്പെട്ടത്. ഈ വാര്‍ത്ത പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നെങ്കിലും കമ്പനി ഇതുവരെയും അംഗീരിച്ചിട്ടില്ലായിരുന്നു. ഇതാദ്യമായാണ് കമ്പനി സിഇഒ ഹാക്ക് ചെയ്യപ്പെട്ടെന്ന സത്യം ലോകത്തോട് വെളിപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here