കാമുകനോടൊപ്പം ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊന്ന ഭാര്യ പിടിയില്‍

ബംഗളുരു: ബന്ധുവായ കാമുകനൊപ്പം വിദേശത്തു പോയി ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍. ആന്ധ്രാ സ്വദേശിയും ബംഗളുരുവില്‍ സ്ഥിരതാമസക്കാരിയുമായ ശില്‍പ റെഡ്ഢിയാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് കേശവ് റെഡ്ഢിയെ ശില്‍പ കൊലപ്പെടുത്തി തടാകത്തില്‍ മൃതദേഹം ഉപേക്ഷിച്ചത്.

കേശവറെഡ്ഢിയും ആന്ധ്രാ സ്വദേശിയാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കാമുകനും ബന്ധുവുമായ വസുദേവ് റെഡ്ഡിയെ വിട്ട് കേശവുമായി വിവാഹത്തിനു ശില്‍പ തയാറായത്. വിവാഹത്തിനു ശേഷവും വസുദേവുമായി ശില്‍പ ബന്ധം തുടര്‍ന്നിരുന്നു. വിദേശത്തുപോയി സ്ഥിരതാമസമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇരുവരും കേശവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

ശനിയാഴ്ച രാത്രി ഉറക്കഗുളിക ജൂസില്‍ നല്‍കി കേശവിനെ മയക്കിക്കിടത്തിയ ശേഷമായിരുന്നു കൊലപാതകം. കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പിച്ചാണ് കേശവിനെ കൊന്നത്. മരിച്ചു എന്നുറപ്പായപ്പോള്‍ മൃതദേഹം കാില്‍ കയറ്റി വസുദേവിന്റെ സഹായത്തോടെ കോളാര്‍ ജില്ലയിലെ ശ്രീനിവാസപുരയിലെ തടാകത്തില്‍ ഉപേക്ഷിച്ചു.

മൃതദേഹം ഉപേക്ഷിച്ച ശേഷം, കേശവയുടെ ബന്ധുവായ തിരുമലയെ ശില്‍പ വിളിച്ചതാണ് വഴിത്തിരിവായത്. ആന്ധ്രയിലെ വീട്ടിലേക്കെന്നു പറഞ്ഞു പോയ കേശവിനെക്കുറിച്ചു വിവരമൊന്നുമില്ലെന്നാണ് ശില്‍പ പറഞ്ഞത്. എപ്പോള്‍ വീട്ടിലേക്കു വരുമ്പോഴും മാതാപിതാക്കളെ വിളിച്ചുപറയാറുള്ള കേശവ്, വീട്ടിലേക്കു പോന്നു എന്നപറഞ്ഞത് തിരുമല വിശ്വസിച്ചില്ല. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ ശില്‍പയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തുകയും ശ്രീനിവാസപുരയാണെന്നു തിരിച്ചറിയുകയുമായിരുന്നു. ഞായറാഴ്ച മൃതദേഹം കണ്ടെത്തി.

ഇതേത്തുടര്‍ന്നു പൊലീസ് ശില്‍പയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലില്‍ ശില്‍പ കുറ്റം സമ്മതിക്കുകയായിരുന്നു. ശില്‍പയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വസുദേവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News