നെഞ്ചെരിച്ചിലിന് ആന്റാസിഡ് കഴിച്ചാല്‍ ഹൃദയം പണിമുടക്കും

സിഡിറ്റിക്കും നെഞ്ചെരിച്ചിലിനും ആന്റാസിഡ് കഴിക്കുന്നത് പലരുടെയും പതിവാണ്. ഇതിനു ഡോക്ടര്‍മാരുടെ കുറിപ്പടിയുടെയൊന്നും ആവശ്യമില്ല. സ്വന്തം ഇഷ്ടത്തിനങ്ങു മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങിക്കഴിക്കും… ഇതു നിങ്ങളുടെ ശീലമാണെങ്കില്‍ സൂക്ഷിക്കുക… നിങ്ങളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നുണ്ടാകും. ആന്റാസിഡ് ഉപയോഗം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത ഇരുപത്തഞ്ചു ശതമാനം വര്‍ധിപ്പിക്കുമെന്നു പുതിയ പഠനറിപ്പോര്‍ട്ട്.

29 ലക്ഷം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വയറിലെ അസുഖങ്ങള്‍ക്ക് പൊതുവായി നല്‍കുന്ന നെക്‌സിയം പ്രിലോസെക് പ്രിവാസിഡ് തുടങ്ങിയ മരുന്നുകളും മയോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിനു വഴിവയ്ക്കുന്നതാണ്. ഹൃദയാഘാത രോഗികളിലായിരുന്നു കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ നിഗം എച്ച് ഷായടെ നേതൃത്വത്തില്‍ പഠനം നടത്തിയത്.

പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റേഴ്‌സ് എന്നാണ് പൊതുവില്‍ ആന്റാസിഡ് മരുന്നുകള്‍ അറിയപ്പെടുന്നത്. സിമെറ്റിഡിന്‍, റാനിറ്റിഡിന്‍, സാന്റാക്ക്, ടാഗാമെറ്റ് തുടങ്ങിയ ഗുളികകള്‍ പതിവായിക്കഴിഞ്ഞവരില്‍ ഹൃദയാഘാതം വന്നതായാണ് പഠനസംഘം കണ്ടെത്തിയത്. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റേഴ്‌സുകള്‍ക്കു രക്തക്കുഴലുകളിലെ ടെഫ്‌ലോണ്‍ സമാന ആവരണത്തിന് ദോഷമാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News