ബസിനുമുകളില്‍ വൈദ്യുതകമ്പി പൊട്ടിവീണ് വിവാഹസംഘത്തിലെ 30 പേര്‍ മരിച്ചു

ജയ്പൂര്‍: വിവാഹസംഘം സഞ്ചരിക്കുകയായിരുന്ന ബസിനു മുകളില്‍ തീവ്ര ശേഷിയുള്ള വൈദ്യുതി കമ്പി പൊട്ടിവീണ് മുപ്പതു പേര്‍ മരിച്ചു. രാജസ്ഥാനിലെ ടോംഗ ജില്ലയിലെ പച്ചേവാര്‍ മേഖലയിലാണ് ദുരന്തമുണ്ടായത്. മരണസംഖ്യ കൂടാന്‍ സാധ്യതയുള്ളതായും നിരവധി പേര്‍ക്കു പരുക്കേറ്റതായും ജിലാ കളക്ടര്‍ രേഖാ ഗുപ്ത വ്യക്തമാക്കി. സംഭവമറിഞ്ഞു പൊലീസ്, രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News