ശ്രീനഗര്‍: പാകിസ്താന്‍ പതാക ഉയര്‍ത്തിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും ഉയര്‍ത്തി. കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്നു പാകിസ്താന്‍ പതാകയ്ക്കു പിന്നാലെ ഐഎസിന്റെ പതാക ഉയര്‍ത്തിയത്. വിഘടനവാദി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
മുഖം മൂടിയെത്തിയ ഒരു സംഘം യുവാക്കളാണ് ഐഎസിന്റെ പതാക ഉയര്‍ത്തിയതെന്നു പൊലീസ് വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന ബാനറും ഇവര്‍ കൊണ്ടുവന്നിരുന്നു. ശ്രീനഗറിലെ നൗഹാട്ട ചൗക്കിലെ ജാമിയ മസ്ജിദിനു സമീപം വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞാണ് സംഘം ഐഎസ് പതാക ഉയര്‍ത്തിയത്. പാക് പതാകയാണ് ആദ്യം ഉയര്‍ത്തിയത്. അതിനു പിന്നാലെ ഐഎസ് പതാകയും ഉയര്‍ത്തിയെന്നറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.
കുപ്‌വാരയിലും വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ ഒരു സംഘം പാക് പതാകയും പിന്നാലെ ഐഎസ് പതാകയും ഉയര്‍ത്തി. സോപോറിലും പാക് പതാക ഉയര്‍ത്തി. ബരാമുള്ളയില്‍ പാക് പതാക ഉയര്‍ത്താനുള്ള ശ്രമം ഏറ്റുമുട്ടലില്‍ കലാശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടലില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. തെഹ്രിക് ഇ ഹുറിയത്ത് പ്രവര്‍ത്തകന്‍ അല്‍ത്താഫ് ഷെയ്ഖിന്റെ കൊലപാതകത്തിനെതിരെ ഇന്നു പ്രാര്‍ഥന കഴിഞ്ഞു പ്രതിഷേധിക്കണമെന്ന്ു ഹുറിയത്ത് നേതാവ് സയിദ് അലി ഷീ ഗീലാനി ആഹ്വാനം ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here