മാഗിയുടെ നിരോധനം നീക്കില്ല; നെസ്‌ലേയ്ക്കു തിരിച്ചടിയായി ബോംബെ ഹൈക്കോടതി ഉത്തരവ്

മുംബൈ: മാഗി നൂഡില്‍സ് നിരോധനത്തിനെതിരായ നെസ് ലേ ഇന്ത്യയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി അനുവദിച്ചില്ല. നെസ് ലേയുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിട്ടിയോടും മഹാരാഷ്ട്ര, കേന്ദ്ര സര്‍ക്കാരുകളോടും ഹൈക്കോടതി നിര്‍ദേശിച്ചു. സ്വാഭാവിക നീതിയുടെ ലംഘനമാണ് മാഗിക്കേര്‍പ്പെടുത്തിയ നിരോധനമെന്നു കാട്ടിയായിരുന്നു നെസ്‌ലേ കോടതിയെ സമീപിച്ചത്.

രാജ്യമെമ്പാടുമുള്ള സ്റ്റോറുകളില്‍നിന്നു സ്‌റ്റോക്കുള്ള പായ്ക്കറ്റുകള്‍ പിന്‍വലിച്ചുവരികയാണെന്നു നെസ്‌ലേ കോടതിയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ ഇന്നലെയാണ് നെസ്‌ലേ ഇന്ത്യ കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവും വാസ്തവത്തെ മറച്ചുവയ്്ക്കുന്നതുമാണെന്നും ഹര്‍ജിയില്‍ നെസ്‌ലേ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇന്നു കേസ് അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചിരുന്നു.

ഭക്ഷ്യ സുരക്ഷാ അഥോറിട്ടിയുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതു നിയമവിരുദ്ധമാണെന്ന് ഇന്നു കോടതി കേസ് പരിഗണിച്ചപ്പോള്‍ നെസ്‌ലേ ഇന്ത്യയുടെ അഭിഭാഷകന്‍ വാദിച്ചു. ഇത് അംഗീകരിക്കാന്‍ കോടതി തയാറായില്ല. തുടര്‍ന്നാണ് കേസില്‍ സര്‍ക്കാരുകളുടെ നിലപാട് അറിയാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News