ടുജിയില്‍ ഇന്റര്‍നെറ്റിന് വേഗം കൂട്ടുന്ന ആന്‍ഡ്രോയ്ഡ് ക്രോമുമായി ഗൂഗിള്‍

ടു ജി കണക്ഷനില്‍ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കു വേഗം കൂട്ടാന്‍ കഴിയുന്ന പുതിയ ക്രോം ബ്രൗസറുമായി ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഇന്ത്യയിലും ബ്രസീലിലുമായിരിക്കും പുതിയ ക്രോം ലഭ്യമാവുക. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നു പുതിയ ക്രോം ഡൗണ്‍ലോഡ് ചെയ്യാനാകും.

ഇന്തോനീഷ്യയിലാണ് പുതിയ ബ്രൗസര്‍ പരീക്ഷിച്ചത്. രണ്ടു മോഡല്‍ ഫോണുകളിലേക്കുമാത്രമായി നിജപ്പെടുത്തിയ ബ്രൗസറിന്റെ പ്രവര്‍ത്തനം വിജയകരമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബ്രൗസര്‍ എല്ലാ ആന്‍ഡ്രോയിഡ് മോഡലുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ, ഇന്ത്യയില്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ടുജിയില്‍ കൂടുതല്‍ വേഗത്തോടെയുള്ള ഇന്റര്‍നെറ്റ് ലഭ്യമാകും.

ക്രോമില്‍ വെബ്‌സൈറ്റിലേക്കെത്തുമ്പോള്‍ ബ്രൗസറില്‍തന്നെ കൂടുതല്‍ ലഘൂകരിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നാഗരിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സൈഡ് വാക്ക് ലാബ് എന്ന പുതിയ സ്ഥാപനം തുടങ്ങുന്നതായും ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here