നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന അവസാന ദിവസം ഇന്ന്. അപരന്മാര്‍ മത്സര രംഗത്ത് തുടരുമോ എന്ന കാര്യം ഇന്ന് വ്യക്തമാകും.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥനും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലനും ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്. അവസാനദിവസമായ ബുധനാഴ്ച 13 പത്രികകളാണ് സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണം പൂര്‍ത്തയാക്കിയപ്പോള്‍ 20 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുണ്ടായിരുന്നത്. ഇടതുപക്ഷസ്ഥാനാര്‍ത്ഥി എം വിജയകുമാറിന്റെ പേരിനോട് സാമ്യമുള്ള രണ്ട് അപരന്മാരും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥിന്റെ പേരിനോട് സാമ്യമുള്ള ഒരാളുമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 17 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News